ഏഴ് വര്‍ഷം ഫോണില്‍ ബ്ലോക്ക് ചെയ്തു, മലയാള സിനിമയിലെ ആ യുവ നടിയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 2 ഏപ്രില്‍ 2024 (17:24 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരമാണ് ഉണ്ണി മുകുന്ദന്‍. നടന്റെ പുതിയ സിനിമയായ 'ജയ് ഗണേഷ്'ഏപ്രില്‍ 11ന് റിലീസ് ചെയ്യും. അതിനിടെ താരം നിരവധി അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടു. തന്റെ ഫോണില്‍ ഏഴു വര്‍ഷക്കാലമായി ബ്ലോക്ക് ചെയ്യപ്പെട്ട ഒരു നടിയുടെ കാര്യത്തെക്കുറിച്ച് ഉണ്ണി തുറന്നു പറയുകയാണ്. മലയാളത്തില്‍ തന്നെയുള്ള അഭിനേത്രിയാണ് കക്ഷി. ബ്ലോക്ക് ചെയ്യാനുള്ള കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു നീണ്ട കഥയാണ് ഉണ്ണി പറഞ്ഞത്.
 
കൃത്യം ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞ സംഭവം നടക്കുന്നത്. ഇതിനുമുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.മാസ്റ്റര്‍പീസ് എന്ന ചിത്രത്തില്‍ നടി വേദിക ശിവാനന്ദന്‍ എന്ന വേഷം ചെയ്തിരുന്നു. ഈ ചിത്രം റിലീസ് ചെയ്ത് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും ആ നടിയുമായി അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന് അവസരം ലഭിക്കുന്നത്.
 
 ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന ജയ് ഗണേഷ് എന്ന സിനിമയിലെ നായികയാണ് നടി. 
 
പറഞ്ഞുവരുന്നത് ജയ് ഗണേഷ് എന്ന സിനിമയിലെ നായികയായ മഹിമ നമ്പ്യാരെ കുറിച്ചാണ്. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഫോണിലെ ബ്ലോക്ക് മാറ്റി രണ്ടുപേരും പരസ്പരം സൗഹൃദത്തിലാണ്. എന്തായാലും ബ്ലോക്ക് ചെയ്യാന്‍ ഇടയായ സാഹചര്യം നടന്‍ വെളിപ്പെടുത്തിയിട്ടില്ല.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article