ഞങ്ങടെ പ്രണയം പൂവണിഞ്ഞു,നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 2 ഏപ്രില്‍ 2024 (15:16 IST)
Deepak Parambol Aparna Das
വീണ്ടും ഒരു പ്രണയ വിവാഹം കൂടി. മലയാള സിനിമയിലെ യുവതാരങ്ങളായ നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24നാണ് താര വിവാഹം. വടക്കാഞ്ചേരിയില്‍ വെച്ചാണ് കല്യാണം. 11നും 12നും ഇടയ്ക്കാണ് മുഹൂര്‍ത്തം.
 
ഇരുവരുടെയും പ്രണയ വിവാഹമാണ്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് മനോഹരം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ നായികയായി. ഇതില്‍ ദീപക് പറമ്പോലും അഭിനയിച്ചിരുന്നു.
 
ബീസ്റ്റ് എന്നാ വിജയ് ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു. തുടര്‍ന്ന് തമിഴില്‍ 'ഡാഡ'എന്നൊരു ചിത്രം ചെയ്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.ആദികേശവയിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം എന്ന സിനിമയാണ് നടിയുടെ ഇനി വരാനിരിക്കുന്നത്.ആനന്ദ് ശ്രീബാലയാണ് നടിയുടെ അടുത്ത ചിത്രം.മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയ്ക്ക് ശേഷം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലും ദീപക് അഭിനയിച്ചിട്ടുണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍