ദുല്‍ഖറിന്റെ കുറുപ്പിന് ശേഷം മമ്മൂട്ടിയുടെ ഭീഷ്മപര്‍വം, ടീസര്‍ ക്രിസ്മസിന്

കെ ആര്‍ അനൂപ്
വ്യാഴം, 18 നവം‌ബര്‍ 2021 (12:59 IST)
കുറുപ്പ് തിയേറ്ററുകള്‍ ആഘോഷമാക്കുകയാണ് ദുല്‍ഖറിന്റെ ആരാധകര്‍. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
 
2022 തുടക്കത്തില്‍ ആകും സിനിമയുടെ റിലീസ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. ടീസര്‍ ക്രിസ്മസിന് പുറത്തുവരുമെന്നാണ് കേള്‍ക്കുന്നത്. തിയറ്ററുകളില്‍ ടീസര്‍ പ്രദര്‍ശിപ്പിക്കും.
 
'ബിഗ് ബി' കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം അമല്‍ നീരദുമായി മമ്മൂട്ടി വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം.

അനുബന്ധ വാര്‍ത്തകള്‍

Next Article