റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വം', സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്

ചൊവ്വ, 16 നവം‌ബര്‍ 2021 (15:43 IST)
9 മാസങ്ങള്‍ക്ക് മുമ്പാണ് പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രം 'ഭീഷ്മ പര്‍വം' ടൈറ്റില്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.
 
ഭീഷ്മ പര്‍വത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇത് 80 കളില്‍ നടക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണെന്ന് ഷൈന്‍ വെളിപ്പെടുത്തി.
 
സൗബിന്‍ സാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, അനസൂയ, മാലാ പാര്‍വതി, ലെന തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
 
റിലീസ് ഉടന്‍ തന്നെ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍