ഭീഷ്മപര്‍വ്വം,നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍, അജീഷ് ഓമനക്കുട്ടനെ കുറിച്ച് പുഴു ടീം
'പുഴു' ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുകയാണ് നിര്‍മാതാക്കള്‍.ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളായ പുഴു, ഭീഷ്മപര്‍വ്വം,ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ സിങ്ക് സൗണ്ട് കൈകാര്യം ചെയ്യുന്നത് അജീഷ് ഓമനക്കുട്ടനാണ്.
'ഏതൊരു സിനിമഷോട്ടിന്റെയും മൗലികതയും സൗന്ദര്യവും വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ് ശബ്ദം. സിങ്ക് സൗണ്ട് ആണ് ഏതൊരു ചിത്രത്തിനെയും പൂര്‍ണ്ണതയില്‍ എത്തിക്കുന്ന ഒരു പ്രധാന ചേരുവ. ഈ ഒരു കര്‍ത്തവ്യം പുഴുവിന് വേണ്ടി നിര്‍വഹിക്കുന്നത് അജീഷ് ഓമനക്കുട്ടനാണ്. അരവിന്ദന്റെ അതിഥികള്‍, അഭിയുടെ കഥ അനുവിന്റെയും എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു അജീഷ്.
അതിനുശേഷം ഭയാനകം, കഥയൊണ്ടു ശുരുവാഗിദെ, ഗഞ്ച & എക്സ്റ്റസി ടേല്‍, ഉടലാഴം, ആമേ, മാടത്തി: ആന്‍ അണ്‍ഫേറി ടേല്‍, വേര്‍ ഡൂ ചില്‍ഡ്രന്‍ പ്ലേ (ഡോക്കുമെന്ററി), കെ.ഡി (ഏ) കറുപ്പുദുരൈ, തായിഷ്, വണ്‍ എന്നീ ചിത്രങ്ങളിലും വരാനിരിക്കുന്ന ഭീഷ്മപര്‍വ്വം, മധുരം , ജയില്‍ എന്നീ ചിത്രങ്ങളിലും അജീഷ് സിങ്ക് സൗണ്ട് കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ ശ്രീ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന പുതിയ ചിത്രത്തിന്റെ ഭാഗം കൂടിയാണ് അജീഷ്. അദ്ദേഹത്തിന്റെ കാര്യക്ഷമതയും വൈദഗ്ധ്യവും കൊണ്ട്, പുഴുവിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഏറ്റവും മികച്ച ശബ്ദം തന്നെ കേള്‍ക്കാന്‍ സാധിക്കും.'- പുഴു ടീം കുറിച്ചു.