അഡ്വാന്‍സ് ബുക്കിങ്ങില്‍ ബ്രിട്ടനിലും നേട്ടമുണ്ടാക്കി 'ബാന്ദ്ര', മികച്ച ഓപ്പണിങ് ലക്ഷ്യമിട്ട് ദിലീപ് ചിത്രം നാളെയെത്തും

കെ ആര്‍ അനൂപ്
വ്യാഴം, 9 നവം‌ബര്‍ 2023 (15:14 IST)
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാന്ദ്ര'. നാളെ സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് സിനിമയ്ക്ക് നടന്നിരിക്കുന്നത്. ദിലീപ് ചിത്രത്തിന് ഇതിലൂടെ നല്ലൊരു ഓപ്പണിങ് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബ്രിട്ടനില്‍ ബുക്കിംഗ് ആരംഭിച്ച ദിവസം തന്നെ 2300ല്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയി. കേരളത്തിലെ വിദേശത്തുമായി വലിയൊരു ഓപ്പണിങ് ആയിരിക്കും 'ബാന്ദ്ര'നേടുക എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.
 
തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article