റിലീസ് നീണ്ടുപോയ അമല പോളിന്റെ അഡ്വഞ്ചര്‍ ത്രില്ലര്‍, ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (09:05 IST)
റിലീസ് നീണ്ടുപോയ അമല പോള്‍ ചിത്രമാണ് 'അതോ അന്ത പറവൈ പോല'.അഡ്വഞ്ചര്‍ ത്രില്ലര്‍ വിനോദ് കെ ആര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നായിക കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തില്‍ അകപ്പെടുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭാവികാസങ്ങളുമാണ് സിനിമ പറയുന്നത്.
 
2022 ഓഗസ്റ്റ് 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.സെഞ്ച്വറി ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  
വയനാട്ടിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.ജേക്സ് ബിജോയ് സംഗീതവും ശാന്തകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍ .
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article