ഇത് ആരാണെന്ന് മനസ്സിലായോ? തെന്നിന്ത്യയിലെ സൂപ്പര്‍താരത്തിന്റെ സ്‌കൂള്‍ ഫോട്ടോ

വ്യാഴം, 4 ഓഗസ്റ്റ് 2022 (09:45 IST)
സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മലയാളത്തില്‍ അടക്കം ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഇത്. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ഈ കുട്ടി ആരാണെന്ന് മനസ്സിലായോ?
 
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി അമല പോള്‍ ആണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള താരത്തിന്റെ ചിത്രവും ഇപ്പോഴത്തെ ലുക്കും വളരെ വ്യത്യസ്തമാണ്. ഒറ്റ നോട്ടത്തില്‍ ഇത് അമല പോള്‍ ആണെന്ന് ആര്‍ക്കും മനസ്സിലാകില്ല.

 
തെന്നിന്ത്യയിലെ ഏറ്റവും ഹോട്ടായ താരങ്ങളില്‍ ഒരാളാണ് അമല പോള്‍. തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
 
1991 ഒക്ടോബര്‍ 26 നാണ് അമലയുടെ ജനനം. എറണാകുളം ആലുവ സ്വദേശിനിയായ അമലയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.

 
മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍