മമ്മൂട്ടി അമല്‍ നീര കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. സിനിമയില്‍ അബു സലീമും അഭിനയിച്ചിരുന്നു. ചിത്രത്തിലേക്ക് താന്‍ എങ്ങനെയാണ് എത്തിയത് എന്നത് അബു സലീം തന്നെ പറയുകയാണ്.
'ഞാന്‍ വളരെ മുമ്പ് തന്നെ അമല്‍ നീരദ് സാറിനെ പരിചയപ്പെട്ടിരുന്നു. സിനിമയെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും പറയാറുള്ളത് നമുക്ക് ഉടനെ ചെയ്യാം എന്ന് മാത്രമാണ്. അദ്ദേഹത്തിന്റെ മനസ്സില്‍ എനിക്ക് പറ്റിയ കഥാപാത്രം വന്നിട്ടില്ലാരിക്കും എന്നാണ് ഞാന്‍ അപ്പോള്‍ കരുതിയത്. അങ്ങനെയിരിക്കെ സാര്‍ ബിലാലിന്റെ ഷൂട്ട് തുടങ്ങാനുള്ള പ്ലാനിങ്ങില്‍ ആണ് ഞാന്‍ അറിഞ്ഞു. കോവിഡിന്റെ തൊട്ടു മുമ്പായിരുന്നു അത്. ആ സമയത്ത് കണ്ടപ്പോഴും ഞാന്‍ അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു. അന്ന് ബിഗ് ബിഗ്ബിയിലുള്ള ആള്ക്കാര് മാത്രമേ ഉണ്ടാക്കുകയുള്ളൂ. പുതിയ ആളുകള്‍ ഉണ്ടാകുമോ എന്ന് സംശയമാണ് എന്നായിരുന്നു മറുപടി. നമുക്ക് നോക്കിയിട്ട് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പക്ഷേ കോവിഡ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്ലാനിങ് ഒക്കെ മാറി. അങ്ങനെയാണ് ഭീഷ്മ പര്‍വ്വത്തിന്റെ സബ്ജറ്റ് വരുന്നത്. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പിന്നെ പെട്ടെന്ന് ഒരു ദിവസം ഫോണ്‍ കോള്‍ വരികയായിരുന്നു.
പുതിയ സിനിമ തുടങ്ങുന്നുണ്ടെന്ന് അമല്‍ സാര്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞപോലെ നിങ്ങള്‍ക്ക് പറ്റിയ ഒരു വേഷം ഉണ്ടെന്നും പറഞ്ഞു. ഇപ്പോള്‍ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ മറുപടി നല്കി .
ഈ സിനിമയ്ക്ക് ഇനി രണ്ടുമാസം സമയം ഉണ്ടെന്നായിരുന്നു അമല്‍ സാര്‍ പറഞ്ഞത്. എനിക്ക് ചെറിയ റോള്‍ അല്ലെന്നും മുടിയും താടിയും വളര്‍ത്തണമെന്നും സാര്‍ പറഞ്ഞു. അത് കേട്ടതോടെ ഞാനാകെ ത്രില്ലായി. മമ്മൂക്കയോടൊപ്പം അമല്‍ നീരദ് സാറിന്റെ പടം ചെയ്യുക എന്നത് ചെറിയ കാര്യമല്ലല്ലോ',- അബുസലിം പറഞ്ഞു