വിജയ് അണ്ണന്‍ എന്ന സുമ്മാവാ.. ദി ഗോട്ട് ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (21:36 IST)
വിജയ്യുടെ ദി ഗോട്ട് ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഔദ്യോഗിക കണക്ക് സംവിധായകന്‍ വെങ്കിട്ട് പ്രഭു തന്നെ പങ്കുവെച്ചു.
 
അതേസമയം അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ചിത്രം 150 കോടി കളക്ഷന്‍ നേടാന്‍ ഒരുങ്ങുകയാണ് 
ആദ്യ തിങ്കളാഴ്ച തന്നെ ഏകദേശം 8.75 കോടി രൂപ നേടിയിട്ടുണ്ട്, ഇതോടെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 145.75 കോടിയായി, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായും ഇത് മാറിക്കഴിഞ്ഞു. 
 
 ആദ്യദിനം 44 കോടി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രം രണ്ടാം ദിവസം കളക്ഷന്‍ താഴേക്ക് പോയി.
 രണ്ടാം ദിനം 42.05% ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും, മൂന്ന് നാല് ദിവസങ്ങളില്‍ യഥാക്രമം യഥാക്രമം 33.5 കോടി രൂപയും 34 കോടി രൂപയും നേടി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍