രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തെ കുറിച്ചുളള ചര്‍ച്ചകളിലാണ് ബോളിവുഡ്. നടന്റെ കഴിഞ്ഞ പിറന്നാള്‍ കാമുകി ആലിയ ഭട്ടിന്റെയൊപ്പം രാജസ്ഥാനില്‍ ആയിരുന്നു ആഘോഷിച്ചത്. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. അതിനാല്‍ തന്നെ ആലിയ ഭട്ടിന്റെ പേടി ഇതാണ്.
തന്നെയും കാമുകന്‍ രണ്‍ബീര്‍ കപൂറിനെയും കുറിച്ച് തുടര്‍ച്ചയായി വരുന്ന എല്ലാ വിവാഹ ഗോസിപ്പുകളും ആലിയയും കാണുന്നുണ്ടെന്ന് തോന്നുന്നു. തുടര്‍ച്ചയായി വരുന്ന വിവാഹവാര്‍ത്തകളെ കുറിച്ച് ഒരു അഭിമുഖത്തിനിടെ നടി പറഞ്ഞത് ഇങ്ങനെ. താന്‍ ശരിക്കും വിവാഹം കഴിക്കുന്ന സമയത്ത് ആളുകള്‍ ഇതൊരു ഗോസിപ്പ് ആണെന്ന് എന്നാണ് വിശ്വസിക്കും ആലിയ പറഞ്ഞത്.