ബാഹുബലി 2നെ പിന്നിലാക്കി അജിത്ത് ചിത്രം, വലിമൈയുടെ പുത്തന്‍ റെക്കോര്‍ഡും ചര്‍ച്ചയാകുന്നു

കെ ആര്‍ അനൂപ്
ശനി, 10 ജൂലൈ 2021 (10:33 IST)
അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ.സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷന്‍ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഒരു അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന  ആരാധകര്‍ക്ക് മുന്നിലേക്ക് ഒരു സന്തോഷവാര്‍ത്തയാണ് പുറത്തു വരുന്നത്.ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന 'ഇന്ററസ്റ്റുകളുടെ' എണ്ണമാണ് കോളിവുഡില്‍ ചര്‍ച്ചയാകുന്നത്.
 
അടുത്ത കാലത്ത് ബോക്‌സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയങ്ങളായിരുന്ന ബാഹുബലി 2, അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം എന്നിവയെ കടത്തിവെട്ടുന്ന നേട്ടമാണ് വലിമൈ സ്വന്തമാക്കിയിരിക്കുന്നത്.1.73 മില്യണ്‍ ഇന്ററസ്റ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ ഇതിനകം നേടിയത്. റിലീസിന് മുമ്പ് ബാഹുബലി 2 ഒരു മില്യണും എന്‍ഡ്‌ഗെയിം 1.70 മില്യണും ഇന്ററസ്റ്റുകളും ആണ് നേടിയിരുന്നത്. ഇതെല്ലാം പഴങ്കഥയാക്കി മാറ്റിയിരിക്കുകയാണ് വലിമൈ.

അനുബന്ധ വാര്‍ത്തകള്‍

Next Article