200 കോടി നേട്ടത്തില്‍ വലിമൈ, അജിത്ത് ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ് നീളുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 6 ജൂലൈ 2021 (15:03 IST)
അജിത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷന്‍ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോളിതാ റിലീസിന് മുമ്പ് തന്നെ വമ്പന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം.പ്രീ-ബിസിനസില്‍ 200 കോടി വലിമൈ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രജനിയുടെ '2.0', വിജയുടെ 'ബിഗില്‍' എന്നീ ചിത്രങ്ങള്‍ യഥാക്രമം370 കോടി രൂപയും 220 കോടി രൂപയും പ്രീ-ബിസിനസ് നേടിയിരുന്നു. വലിമൈയില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
 
കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജോണ്‍ എബ്രഹാം അതിഥി വേഷത്തില്‍ എത്തും എന്നും കേള്‍ക്കുന്നു.റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റുകള്‍ വൈകാതെ തന്നെ പുറത്തുവരും.
 
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിര്‍മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍