മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പല കാലങ്ങളായി മലയാള സിനിമയില്‍ പുതിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ലാലേട്ടന്‍ വേറെ ലെവലാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് അദ്ദേഹത്തിന്. ടി ആര്‍ പിയില്‍ മുന്നില്‍ നില്‍ക്കുന്ന 5മലയാളം ചിത്രങ്ങളില്‍ നാലെണ്ണവും മോഹന്‍ലാല്‍ നായകനായ സിനിമകള്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. പ്രഭാസിന്റെ ബാഹുബലി 2 മാത്രമാണ് ഒമര്‍ ലുലു പങ്കുവെച്ച ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രം. പുലിമുരുകന്‍, ദൃശ്യം, ദൃശ്യം 2, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ പേരുകളാണ് സംവിധായകന്‍ പങ്കുവെച്ചത്.