ദീപാവലിക്ക് അജിത്തിന്റെ 'എ കെ 61' റിലീസ്, തരുന്നത് ത്രില്ലര്‍, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
ശനി, 23 ഏപ്രില്‍ 2022 (10:15 IST)
'വലിമൈ' വിജയമായതോടെ വീണ്ടും എ.ച്ച് വിനോദിനൊപ്പം അജിത്ത്.പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.'എ കെ 61' എന്ന താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന സിനിമയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത് എന്നാണ് വിവരം.
 
ഇക്കഴിഞ്ഞ ആഴ്ച പൂജ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിംഗ് ഹൈദരാബാദാണ് നടക്കുന്നത്.ഒരു വലിയ കവര്‍ച്ചയ്യും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കും എന്നതില്‍ സംശയമില്ല.
 
ഓഗസ്റ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ദീപാവലിയ്ക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും.
 
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article