ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ എഴുതി ചേര്‍ക്കാന്‍ 'വലിമൈ', ചിത്രത്തിന് മികച്ച ഓപ്പണിംഗ്

കെ ആര്‍ അനൂപ്

വെള്ളി, 25 ഫെബ്രുവരി 2022 (17:04 IST)
തമിഴ്നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് അജിത്തിന്റെ 'വലിമൈ' റിലീസ് ചെയ്തത്. ആദ്യദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ചിത്രം നേടി എന്നാണ് വിവരം.
 
സോളോ റിലീസായി എത്തിയ ചിത്രം കൂടിയായതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബോക്‌സ് ഓഫീസ് പുതിയ റെക്കോര്‍ഡുകള്‍ എഴുതി ചേര്‍ക്കും.ചിത്രം മികച്ച ഓപ്പണിംഗ് നേടി എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തത്.
 
ഓപ്പണിംഗ് ഡേ കളക്ഷന്‍ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.മലേഷ്യയിലും സിംഗപ്പൂരിലും വലിമൈക്ക് വലിയ നേട്ടമുണ്ടാക്കാനായി എന്നും രമേഷ് ബാല പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍