ബറോസിന് ശേഷം പ്രിയദര്‍ശന്റെ സ്‌പോര്‍ട്‌സ് ചിത്രം ? പരിശീലനം ഇപ്പോഴേ തുടങ്ങി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (17:26 IST)
'മരക്കാര്‍'ന് ശേഷം വീണ്ടും പ്രിയദര്‍ശനുമായി മോഹന്‍ലാല്‍ ഒന്നിക്കും. ഈ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതൊരു സ്‌പോര്‍ട്‌സ് ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ മോഹന്‍ലാല്‍ ഇപ്പോഴേ തുടങ്ങി എന്നാണ് തോന്നുന്നത്. സിനിമാപ്രേമികള്‍ക്ക് ഇടയിലെ ചര്‍ച്ചയും ഇതുതന്നെയാണ്. താരത്തിന്റെ പരിശീലന ചിത്രം ഇതിനകം തന്നെ വൈറലാണ്. ലാല്‍ സ്‌പോര്‍ട്‌സ് സിനിമയ്ക്കുള്ള തയ്യാറെടുപ്പാണോ എന്നാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്ന ചോദ്യം.
 
പ്രിയദര്‍ശന്റെ തന്നെയാണ് തിരക്കഥയും.
അതേസമയം താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കിലാണ് നടന്‍. ഫോര്‍ട്ട് കൊച്ചിയിലും എറണാകുളത്തുമായി ചിത്രീകരണം പുരോഗമിക്കുകയാണ്. ഗോവയിലും സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കും. ബറോസ് ടെക്‌നിക്കല്‍ ഡയറക്ടറായി ലാലിനൊപ്പം ലൊക്കേഷനില്‍ ജിജോ പുന്നൂസും ഉണ്ട്. അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥ.

അനുബന്ധ വാര്‍ത്തകള്‍

Next Article