തലയ്ക്ക് വെളിവില്ലേ ? വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച ആളോട് സമാന്ത, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (08:55 IST)
സമാന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു എന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ക്ഷേത്രദര്‍ശനത്തിനിടെ ഇതു സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
തിരുമല ക്ഷേത്രദര്‍ശനം നടത്തി പുറത്തു വരുകയായിരുന്നു നടി. ഞാന്‍ അമ്പലത്തിലാണ് തലയ്ക്ക് വെളിവില്ലേ എന്നാണ് ദേഷ്യത്തോടെ മാധ്യമപ്രവര്‍ത്തകനോട് നടി പറയുന്നത്.
താരങ്ങള്‍ കുടുംബകോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിനായുള്ള കൗണ്‍സിലിംഗ് ഘട്ടത്തിലാണെന്നും പറയപ്പെടുന്നു. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗാര്‍ജുന തന്നെ മുന്‍കൈ എടുക്കുകയാണ് എന്നും പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article