സൗരവ് ഗാംഗുലി ബയോപിക്കില്‍ ആര് നായകനാകും ? ദാദയുടെ മനസ്സില്‍ ഈ നടന്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (08:52 IST)
സൗരവ് ഗാംഗുലിയുടെ ജീവചരിത്രം സിനിമയാക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ആരാധകരും ആവേശത്തിലാണ്.ജൂലായ് 13 ന് ആയിരുന്നു നിര്‍മ്മാതാവ് ലവ് രഞ്ജന്‍ സിനിമ പ്രഖ്യാപിച്ചത്.കാസ്റ്റിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും ഗാംഗുലിയായി ഏത് നടന്‍ വേഷമിടുമെന്ന ചര്‍ച്ചയിലാണ് സിനിമ ലോകം. 
 
രണ്‍ബീര്‍ കപൂറോ ഋത്വിക് റോഷനോ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ആയി വേഷമിടും എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ദാദയുടെ മനസ്സില്‍ തന്റെ വേഷം ചെയ്യാന്‍ പറ്റിയ നടന്‍ ഉണ്ട്.
 
രണ്‍ബീര്‍ കപൂര്‍ ആണ് ദാദയുടെ മനസ്സില്‍. രണ്‍ബീര്‍ ഒരു നല്ല ചോയ്സ് ആയിരിക്കുമെന്ന് സൂചിപ്പിച്ച ഗാംഗുലി, അവസാനത്തെ തീരുമാനം ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article