എന്നാൽ പരിശീലക സ്ഥാനത്ത് നിന്ന് ഡബ്ല്യുസി രാമനെ മാറ്റുകയും പകരം രമേശ് പവാറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. 2018 ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെയുണ്ടയ വിവാദങ്ങളെ തുടർന്നായിരുന്നു രമേശ് പവാറിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയത്. പവാറിനെ തിരികെ കൊണ്ടുവന്ന തീരുമാനത്തിലാണ് ഗാംഗുലി അതൃപ്തി പ്രകടിപ്പിച്ചത്. എന്തുകൊണ്ട് ടി20 ഫൈനൽ വരെയെത്തിച്ച കോച്ചിനെ നിലനിർത്തിയില്ല എന്നും ഗാംഗുലി ചോദിച്ചു.