ഇന്ത്യൻ ഷൂട്ടിങ് കോച്ച് മൊണാലി ഗോർഹെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

വെള്ളി, 21 മെയ് 2021 (17:52 IST)
രാജ്യത്ത് ആശങ്കയുയർത്തുന്ന ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇന്ത്യയുടെ ഷൂട്ടിങ് പരിശീലക മരിച്ചു. മൊണാലി ഗോർഹെ(44) ആണ് മരിച്ചത്. മൊണാലിയുടെ പിതാവ് മനോഹർ ഗോർഹെ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
 
മൊണാലി ഗോർഹെയുടെ മരണം ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യൻ ഷൂട്ടിങ് ടീമിലെ കോർ ഗ്രൂപ്പ് അംഗവും പിസ്റ്റൽ കോച്ചുമായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.
 
15 ദിവസത്തെ കൊവിഡ് ചികിത്സയ്‌ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവരവെയാണ് മൊണാലിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. 2006 മുതൽ കോച്ചായി പ്രവർത്തിക്കുന്ന മൊണാലി 2016ലെ സാഫ് ഗെയിംസിനുള്ള ശ്രീലങ്കൻ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഈ ടീം വെങ്കലം നേടി‌യിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍