ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ സുന്ദർലാൽ ബഹുഗുണെ കൊവിഡ് ബാധിച്ച് മരിച്ചു

വെള്ളി, 21 മെയ് 2021 (14:37 IST)
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ മൂവ്‌മെന്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവുമായ സുന്ദർലാൽ ബഹുഗുണെ കൊവിഡ് ബാധിച്ച് അന്തരിച്ചു. ഋഷികേഷിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 95 വയസായിരുന്നു.
 
1927 ജനുവരി 9ന് ഉത്തർപ്രദേശിലെ മറോദ ഗ്രാമത്തിലായിരുന്നു ജനനം. ആദ്യകാലങ്ങളിൽ തൊട്ടുകൂട്ടായ്‌മക്കെതിരെ പോരാടിയ ബഹുഗുണെ 70കളിലാണ് പരിസ്ഥിതി സംരക്ഷണത്തിനായി ചിപ്‌കോ പ്രസ്ഥാനം ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യകാല പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ ബഹുഗുണെ ചിപ്‌കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേർന്ന്  രാജ്യത്തുടനീളം വനനശീകരണം,അണക്കെട്ടുകൾ,ഖനനം എന്നിവയ്‌കെതിരെയുള്ള പോരാട്ടങ്ങൾ ഏറ്റെടുത്തു.
 
തെഹ്‌രി അണക്കെട്ടിനെതിരെ ദശാബ്‌ദങ്ങളോളം സമരം നയിച്ചു. 1995ൽ അണക്കെട്ടിന്റെ ദൂഷ്യഫലങ്ങളെ പറ്റി പടിക്കാൻ കമ്മീഷനെ നിയോഗിക്കാമെന്ന ഉറപ്പിലായിരുന്നു ബഹുഗുണെ 45 ദിവസം നീണ്ട ഉപവാസ സമരം അവസാനിപ്പിച്ചത്. 2009ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍