ഇന്ത്യന്‍ താരങ്ങള്‍ വലിയ പേടിയിലായിരുന്നു, കൊറോണ ബാധിച്ചു മരിച്ചുപോകുമെന്ന് പോലും ആശങ്കപ്പെട്ടു; കുറ്റപ്പെടുത്തരുതെന്ന് സൗരവ് ഗാംഗുലി

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (11:58 IST)
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്നു പിന്മാറിയ ഇന്ത്യന്‍ താരങ്ങളെ കുറ്റപ്പെടുത്തരുതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നെന്നും കോവിഡ് ബാധിച്ചാലോ എന്ന പേടി കാരണമാണ് മത്സരത്തില്‍ നിന്നു പിന്മാറിയതെന്നും ഗാംഗുലി പറഞ്ഞു. 
 
കോവിഡ് ബാധിച്ച ഫിസിയോ യോഗേഷ് പര്‍മാര്‍ താരങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. യോഗേഷിന് കോവിഡ് ആണെന്ന് അറിഞ്ഞപ്പോള്‍ താരങ്ങള്‍ക്കെല്ലാം പേടിയായി. കോവിഡ് ബാധിച്ചിട്ടുണ്ടാകുമോ എന്നായിരുന്നു താരങ്ങളുടെ പ്രധാന ഭയം. കോവിഡ് ബാധിച്ച് മരിക്കുമോ എന്ന് പോലും പല താരങ്ങളും പേടിച്ചു. അതുകൊണ്ടാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാതിരുന്നതെന്നും ഗാംഗുലി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍