മാഞ്ചസ്റ്ററില്‍ ചുറ്റികറങ്ങുന്ന ഇന്ത്യന്‍ താരങ്ങളെ ഞങ്ങള്‍ കണ്ടിട്ടുണ്ട്; ഇംഗ്ലണ്ട് താരങ്ങള്‍ കലിപ്പില്‍, ഐപിഎല്‍ കളിക്കാന്‍ വരില്ലെന്ന് ഭീഷണി

ശനി, 11 സെപ്‌റ്റംബര്‍ 2021 (15:43 IST)
മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതോടെ ഇന്ത്യ-ഇംഗ്ലണ്ട് ടീം താരങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡിനെ ഗൗരവമായി കാണാതെ ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്ററില്‍ ചുറ്റികറങ്ങുകയായിരുന്നെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ കുറ്റപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ കാര്യങ്ങള്‍ വളരെ ശാന്തപരമായി ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്നും ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ചില ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ പോകുന്നില്ലെന്ന് നിലപാട് എടുത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്യാംപില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടല്‍ മുറിയില്‍ തന്നെ തങ്ങേണ്ടതായിരുന്നു. എന്നാല്‍, ടെസ്റ്റ് മത്സരം തുടങ്ങുന്നതിന്റെ തലേദിവസം പോലും ചില ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ നഗരത്തില്‍ ചുറ്റികറങ്ങുന്നത് തങ്ങള്‍ കണ്ടതായി ഏതാനും ഇംഗ്ലണ്ട് താരങ്ങള്‍ കുറ്റപ്പെടുത്തിയതായി ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഇന്ത്യന്‍ താരം ഫോട്ടോഷൂട്ട് നടത്താനും പോയെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ആരോപിച്ചു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍