നടി അമല പോളിന്റെ വിവാഹ വീഡിയോ പുറത്ത്,കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകൾ

കെ ആര്‍ അനൂപ്
ശനി, 11 നവം‌ബര്‍ 2023 (15:15 IST)
നടി അമല പോളിന്റെ വിവാഹ വീഡിയോ പുറത്തുവന്നു.മാജിക് മോഷൻ മീഡിയയാണ് വീഡിയോ പുറത്തിറക്കിയത്. ലളിതമായ വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
 
 അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹ വീഡിയോ കാണാം.
 
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വീട്ടുകാരുടെ വികാരനിർഭരമായ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ജഗദ് ഗുജറാത്ത് സ്വദേശിയാണ്.ടൂറിസം–ഹോസ്പിറ്റാലിറ്റി മേഖലയിലാണ് അദ്ദേഹം ജോലി നോക്കുന്നത്.നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് വർക്ക് ചെയ്തുവരികയാണ് ജഗദ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article