കത്തനാര്‍ ലൊക്കേഷനില്‍ മോഹന്‍ലാല്‍, അണിയറക്കാരുടെ സമ്മാനം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 11 നവം‌ബര്‍ 2023 (13:06 IST)
ജയസൂര്യയുടെ കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മൂന്നാം ഷെഡ്യൂള്‍ അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തിയത് അണിയറ പ്രവര്‍ത്തകര്‍ക്ക് വലിയ ഊര്‍ജമായി. 
 
 സംവിധായകന്‍ റോജിന്‍ തോമസും മറ്റ് അണിയറ പ്രവര്‍ത്തകരും ജയസൂര്യയുമെല്ലാം മോഹന്‍ലാലിനൊപ്പം സ്‌നേഹസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഗണേശ വിഗ്രഹം മോഹന്‍ലാലിനെ അവര്‍ സമ്മാനിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayasurya Jayan (@actor_jayasurya)

മൂന്നാം ഷെഡ്യൂള്‍ ആണ് ഏറ്റവും ദൈര്‍ഘ്യമേറിയതെന്ന് സംവിധായകന്‍ പറഞ്ഞു.
 
200 ദിവസത്തെ ചിത്രീകരണം ഉണ്ട്. എന്നാല്‍ ഒരു ജയസൂര്യ ചിത്രം പുറത്തിറങ്ങിയിട്ട് നാളുകള്‍ ഏറെയായി. ആരാധകരും കാത്തിരിക്കുകയാണ് ഒരു ജയസൂര്യ ചിത്രത്തിനായി.
 
അനുഷ്‌ക ഷെട്ടിയാണ് നായിക.
 ചിത്രം ഏഴ് ഭാഷകളില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.സിനിമയില്‍ സര്‍പ്രൈസ് കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ റോജിന്‍ 
 തോമസ് പറഞ്ഞു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍