എന്തുകൊണ്ട് അനുഷ്‌കയെ കണ്ടില്ല ?'കത്തനാര്‍'സിനിമയില്‍ ഇനിയും സര്‍പ്രൈസ് കഥാപാത്രങ്ങള്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 2 സെപ്‌റ്റംബര്‍ 2023 (09:16 IST)
കത്തനാര്‍ സിനിമയ്ക്ക് പിന്നില്‍ ആറു വര്‍ഷത്തെ കഷ്ടപ്പാട് ഉണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ് പറഞ്ഞു. ഹോം എന്ന ചിത്രം പൂര്‍ത്തിയാക്കിയ ഉടന്‍ കത്തനാര്‍ റിസര്‍ച്ചിലേക്ക് അദ്ദേഹം കടന്നു. വിഎഫ്എക്‌സ് ന് വേണ്ടിയാണ് ടീം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rojin Thomas (@rojin__thomas)

സിനിമയുടെ 40% ചിത്രീകരണമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇനി 130 ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. 200 ദിവസത്തെ ഷൂട്ട് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗ്ലിംപ്‌സില്‍ അനുഷ്‌കയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് അണിയറ പ്രവര്‍ത്തകര്‍ക്ക് ഉത്തരമുണ്ട്.
അനുഷ്‌കയുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതേയുള്ളൂ.അടുത്ത ഷെഡ്യൂളില്‍ നടിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കും. സിനിമയില്‍ സര്‍പ്രൈസ് കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ റോജിന്‍ 
 തോമസ് പറഞ്ഞു.കോട്ടയം രമേശ്, നടന്‍ വിനീത്, ഗുല്‍പ്രീത് യാദവ് തുടങ്ങിയ താരങ്ങളെയാണ് ടീസറില്‍ കണ്ടത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍