അനുഷ്‌ക ഷെട്ടി തിരിച്ചുവരവ് വൈകും !'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'റിലീസ് മാറ്റി

കെ ആര്‍ അനൂപ്

വെള്ളി, 28 ജൂലൈ 2023 (13:01 IST)
അനുഷ്‌ക ഷെട്ടി വലിയൊരു തിരിച്ചു വരവിന്റെ പാതയിലാണ്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാണ് താരം. ഷെഫായി നടി വേഷമിടും.മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റി.കണ്ണുകള്‍ നനയാതെ തിയേറ്ററുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവില്ലെന്ന് അനുഷ്‌ക ഷെട്ടി പറഞ്ഞു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടാകും. ഓഗസ്റ്റ് 18നാണ് റിലീസ്.
നേരത്തെ ഓഗസ്റ്റ് നാലിനായിരുന്നു ചിത്രം റിലീസ് പ്രഖ്യാപിച്ചത്.നവീന്‍ പൊലിഷെട്ടി നായകനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിശബ്ദം എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.ഹേമന്ത് മധുകര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമയിലെ അഭിനയത്തിന് നടിക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍