ഒരു ഇടവേള ആവശ്യമായിരുന്നു,സിനിമയിൽ നിന്നും 3 വർഷം മാറിനിന്നതിനെ പറ്റി അനുഷ്ക

വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (16:47 IST)
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും ബാഹുബലിയിലൂടെ ഇന്ത്യയിലെങ്ങും വലിയ ആരാധകവൃന്ദം താരത്തിനുണ്ട്. നീണ്ട 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിസ് ഷെട്ടി ആന്റ് മിസ്റ്റര്‍ പോളിഷെട്ടി എന്ന സിനിമയിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സിനിമയില്‍ നിന്നും എന്തുകൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കുകയാണ് താരം.
 
എനിക്ക് ഭാവിയില്‍ ചെയ്യാനിരിക്കുന്ന സിനിമകളില്‍ ശ്രദ്ധിക്കണമെങ്കില്‍ ഒരു ഇടവേള ആവശ്യമണെന്ന് തോന്നി. ബാഹുബലി കഴിഞ്ഞപ്പോള്‍ നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമയുണ്ടായിരുന്നു. അതിന് ശേഷം ഞാനൊരു ബ്രേയ്‌ക്കെടുക്കാന്‍ തീരുമാനിച്ചു. കേട്ടുകേള്‍വി ഇല്ലാത്തതാണ് ഇതെന്ന് എനിക്കറിയാം. ആരും പ്രതീക്ഷിക്കുന്ന ഒന്നല്ല. യഥാര്‍ഥത്തില്‍ എനിക്ക് കൃത്യമായ ഒരു ഉത്തരമില്ല. പക്ഷേ ഒരു ഇടവേള അത്യാവശ്യമായിരുന്നു.
 
ഞാന്‍ ഒരു തിരക്കഥയും ഏറെകാലം കേട്ടില്ല. പിന്നീട് കഥകള്‍ കേട്ടുതുടങ്ങി. ആവേശകരമായ സ്‌ക്രിപ്റ്റുകള്‍ വന്നാല്‍ ഏത് ഭാഷയാണെങ്കിലും ഞാന്‍ ചെയ്യും. നല്ല കഥ ലഭിക്കുകയാണെങ്കില്‍ ബോളിവുഡിലും ഒരു കൈ നോക്കും. അനുഷ്‌ക പറയുന്നു. അതേസമയം ജയസൂര്യ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കത്തനാരിലൂടെ അനുഷ്‌ക മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ത്രീഡിയില്‍ 2 ഭാഗങ്ങളായി എത്തുന്ന സിനിമ മലയാളം,ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ,ഇംഗ്ലീഷ്,ചൈനീസ്,കൊറിയന്‍,ജപ്പാനീസ്,ജര്‍മന്‍ തുടങ്ങി നിരവധി ഭാഷകളില്‍ റിലീസ് ചെയ്യും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍