അനുഷ്‌ക ഷെട്ടി വളരെ സെലക്ടീവായി സിനിമകൾ തെരഞ്ഞെടുക്കുന്ന ആളാണ്. ബാഹുബലിക്ക് ശേഷം അധികം സിനിമകളൊന്നും നടി ചെയ്തിട്ടില്ല. അനുഷ്‌കയോട് കഥ പറയാൻ ദിവസവും നാലഞ്ചു പേരൊക്കെ എത്താറുണ്ട്. കഥ ആഴത്തിൽ കേട്ട ശേഷമേ അത് ചെയ്യണോ വേണ്ടയോ എന്ന് നടി തീരുമാനിക്കുകയുള്ളൂ. ഈ കാരണങ്ങളാൽ മലയാളത്തിലേക്ക് അനുഷ്‌ക എത്തുന്നത് വെറുതെ ആകില്ലെന്ന് ഉറപ്പിക്കാം. കത്തനാർ സിനിമയിലെ നടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം അടുത്ത ഷെഡ്യൂളിൽ ആരംഭിക്കുമെന്ന് സംവിധായകൻ റോജിൻ തോമസ് പറഞ്ഞിരുന്നു.
സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. കഥ പറഞ്ഞപ്പോൾ തന്നെ നടിക്ക് വളരെയധികം ഇഷ്ടപ്പെട്ടന്നും സംവിധായകൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.പാൻ ഇന്ത്യൻ അംഗീകാരം ലഭിക്കുന്ന ഒരു മുഖം വേണമെന്ന് ചിന്ത സംവിധായകൻറെ ഉള്ളിൽ വന്നപ്പോൾ ആദ്യം വിചാരിച്ചത് അനുഷ്‌ക ഷെട്ടിയെ ആയിരുന്നു. അവരോട് തന്നെയായിരുന്നു ആദ്യം പോയി അദ്ദേഹം കഥ പറഞ്ഞതും.