തന്റെ ബോയ്ഫ്രണ്ടും സഹതാരവുമായ വിജയ് വര്‍മയെയും തന്നെയും പറ്റിയാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന് തമന്ന തന്നെ പറയുന്നു. വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും മുന്നോട്ടുപോകുമ്പോള്‍ അത് നടക്കുക തന്നെ ചെയ്യുമെന്നും തമന്ന പറഞ്ഞു. എന്നാല്‍ തനിക്ക് ഇപ്പോള്‍ സന്തോഷം തരുന്ന ഒരു കാര്യത്തെക്കുറിച്ച് കൂടി നടി പറയുന്നുണ്ട്.