ആറാട്ടില്‍ പൊടി പറക്കുന്ന ഇടി, മീശ പിരിച്ച് നെയ്യാറ്റിന്‍കര ഗോപന്‍, പോസ്റ്റര്‍

കെ ആര്‍ അനൂപ്
വ്യാഴം, 10 ഫെബ്രുവരി 2022 (10:20 IST)
മോഹന്‍ലാലിന്റെ ആറാട്ട് തിയറ്ററുകളിലേക്ക്. റിലീസിനായി ദിവസങ്ങള്‍ എണ്ണി ആരാധകര്‍. ഫെബ്രുവരി 18ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ഓരോ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. 
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട്
കോമഡിക്ക് പ്രാധാന്യമുള്ള മാസ്-ആക്ഷന്‍ ചിത്രമാണ്. ഒരു പ്രത്യേക ലക്ഷ്യത്തിനായി നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാടിലേക്ക് എത്തുന്ന ഗോപന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.
 
ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article