സിനിമകള്‍ തിയറ്ററില്‍ പോയി കാണണമെന്നും സിനിമാ വ്യവസായത്തെ പിന്തുണയ്ക്കണമെന്നും മോഹന്‍ലാല്‍. തന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കള്‍ക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദ?ഗ്ദരും ഹൃദയപൂര്‍വം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് തങ്ങളുടെയൊക്കെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മഹാമാരിക്കിടയിലും നമ്മുടെ ന?ഗരങ്ങള്‍ ആശങ്കയുടെ നിയന്ത്രണങ്ങളില്‍ നിന്ന് പതിയേ പുറത്ത് വരികയാണ്. കേരളത്തിലെ ന?ഗരങ്ങളെല്ലാം സി കാറ്റ?ഗറിയില്‍ നിന്ന് മാറിയതോടെ തീയേറ്ററുകളും ജിമ്മുകളുമടക്കമുള്ള പൊതുഇടങ്ങള്‍ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതില്‍ നിങ്ങള്‍ക്കൊപ്പം എനിക്കും സന്തോഷമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ എല്ലാത്തിനും അല്‍പം ഇടവേള നല്‍കി, തീയേറ്ററില്‍ പോയി സിനിമ കാണാനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയ്ക്ക് വലിയ സ്വാതന്ത്രൃമാണ്. അതിലേറെ സാന്ത്വനവും.
ഹൃദയമടക്കമുള്ള സിനിമകള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ തീയേറ്ററുകളില്‍ തന്നെ റിലീസാകണമെന്ന നിര്‍ബന്ധത്തോടെ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കള്‍ക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദ?ഗ്ദരും ഹൃദയപൂര്‍വം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.