വണ്ടികള്‍ക്ക് '369' എന്ന നമ്പര്‍ സ്വന്തമാക്കുന്നത് ലക്ഷങ്ങള്‍ മുടക്കി; മമ്മൂട്ടിയുടെ ഭാഗ്യനമ്പറിന് പിന്നില്‍ ഒരു രഹസ്യമുണ്ട്

ബുധന്‍, 9 ഫെബ്രുവരി 2022 (21:05 IST)
'369' ഈ മൂന്ന് അക്കങ്ങള്‍ കണ്ടാല്‍ ഏതൊരു മലയാളിയുടേയും മനസ്സിലേക്ക് ആദ്യം ഓടിവരിക മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മുഖമാണ്. മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ് 369. അദ്ദേഹത്തിന്റെ വാഹനങ്ങളുടെയെല്ലാം നമ്പര്‍ 369 തന്നെ. ഇതിനു പിന്നില്‍ ഒരു രഹസ്യമുണ്ട്. 
 
എന്തുകൊണ്ടാണ് തന്റെ വാഹനങ്ങള്‍ക്കെല്ലാം മമ്മൂട്ടി 369 എന്ന നമ്പര്‍ കൊടുക്കുന്നത്? സിനിമ കരിയര്‍ തുടങ്ങിയ സമയത്ത് മമ്മൂട്ടി ഒരു സ്യൂട്ട് കേസ് വാങ്ങി. ആ പെട്ടിക്ക് നമ്പര്‍ ലോക്ക് ഉണ്ടായിരുന്നു. അത് 369 എന്നായിരുന്നു. ആ നമ്പര്‍ മമ്മൂട്ടിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് താന്‍ വാങ്ങുന്ന വാഹനങ്ങള്‍ക്കും 369 എന്ന നമ്പര്‍ മമ്മൂട്ടി നല്‍കി. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ വാഹനങ്ങള്‍ക്കും 369 എന്ന ഫാന്‍സി നമ്പര്‍ മമ്മൂട്ടി വാങ്ങുന്നത്. ആരാധകര്‍ക്കിടയില്‍ ഈ നമ്പറിനും ഇന്ന് ആരാധകര്‍ ഏറെയാണ്. മാത്രമല്ല പല സിനിമകളിലും മമ്മൂട്ടി ഉപയോഗിക്കുന്നത് തന്റെ സ്വന്തം വാഹനം തന്നെയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍