2023-ലെ ഏറ്റവും മോശം മലയാളം സിനിമകള്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 28 ഡിസം‌ബര്‍ 2023 (17:16 IST)
2023 പുറത്തിറങ്ങിയ ഏറ്റവും മോശം മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 
ക്രിസ്റ്റഫര്‍
 
72മത്തെ വയസ്സിലും മലയാള സിനിമയുടെ നെടുംതൂണ്‍ മമ്മൂട്ടിയാണെന്ന് പറയാം. 2023ല്‍ പുറത്തിറങ്ങിയ അദ്ദേഹം നായകനായി എത്തിയ നാലില്‍ മൂന്ന് ചിത്രങ്ങളും വിജയം കണ്ടു. മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തനന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷം ആദ്യം മമ്മൂട്ടിയുടെ പ്രദര്‍ശനത്തിനെത്തിയത്. പിന്നെ സൂപ്പര്‍ ഹിറ്റായി മാറിയ കണ്ണൂര്‍ സ്‌ക്വാഡ് പിറന്നു. മികച്ച അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിക്കൊടുത്ത കാതല്‍ ആണ് നടന്റെ ഒടുവില്‍ റിലീസായത്.എന്നാല്‍ 2023ല്‍ മമ്മൂട്ടിയുടെതായി എത്തി തിയറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാതെ പോയ ചിത്രങ്ങളില്‍ ഒന്നാണ് ക്രിസ്റ്റഫര്‍.മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് പ്രദര്‍ശനത്തിന് എത്തി. 20 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മമ്മൂട്ടി നായകനായ 'ക്രിസ്റ്റഫര്‍' കേരളത്തില്‍ നിന്ന് 5.80 കോടി രൂപ മാത്രമാണ് നേടിയത്. 10.40 കോടിയാണ് ആകെ നേടിയത് എന്നാണ് ലഭിച്ച വിവരം.
 
എലോണ്‍
 
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കുവാന്‍ ചിത്രത്തിന് ആയില്ല. 
രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്‌ലാറ്റിനകത്ത് ഷൂട്ട് ചെയ്ത സിനിമയാണ്.2023 ല്‍ നല്ലൊരു തുടക്കം പ്രതീക്ഷിച്ചാണ് മോഹന്‍ലാല്‍ എലോണ്‍ എന്ന സിനിമയുമായി എത്തിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്.
 
ആയിഷ
 
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. 2023 ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തി.46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ തിളങ്ങാന്‍ സിനിമയ്ക്കായി. മികച്ച ബയോപിക് ചിത്രത്തിനുള്ള അവാര്‍ഡ് ആയിഷയ്ക്കും ചിത്രത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ് മാമ്മ എന്ന കഥാപാത്രം ചെയ്ത അറബ് നടി മോണ തല്‍വിയും നേടി.
 
 ക്രിസ്റ്റി
 
മാത്യുവും മാളവിക മോഹനനും ഒന്നിച്ച 'ക്രിസ്റ്റി' ഫെബ്രുവരി 17 ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ചിത്രം വന്നതും പോയതും ആളുകള്‍ അറിഞ്ഞതേയില്ല. തിയറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ചിത്രത്തിന് ആയില്ല.
 
പൂവന്‍

ആന്റണി വര്‍ഗീസിന്റെ പൂവന്‍ ജനുവരി 20 നാണ് റിലീസ് ചെയ്തത്. സിനിമ ഒരു സാമൂഹിക പ്രസക്തമായ വിഷയത്തെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി. വന്നതിനേക്കാള്‍ വേഗത്തില്‍ തിയേറ്ററുകളില്‍ നിന്ന് സിനിമ പോയി.
 
ആന്റണി വര്‍ഗീസിനെ കൂടാതെ മണിയന്‍ പിള്ള രാജു, കലാഭവന്‍ പ്രജോദ്, വരുണ്‍ ദാര, വിനീത് വിശ്വം, വിനീത് ചാക്യാര്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article