2024 ജനുവരി കളര്‍ ആകും, വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 28 ഡിസം‌ബര്‍ 2023 (15:18 IST)
2024 ക്കുമ്പോള്‍ സിനിമ പ്രേമിക്കള്‍ക്ക് മുന്നിലേക്ക് എത്തുന്നത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ജനുവരി മാസത്തില്‍ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്. സാധാരണ ജനുവരിയില്‍ ഒന്നിലധികം വലിയ ചിത്രങ്ങള്‍ മോളിവുഡില്‍ നിന്ന് വരുന്നത് അപൂര്‍വ്വമാണ്. ജയറാമും മമ്മൂട്ടിയും ഒന്നിക്കുന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രം അബ്രഹാം ഓസ്ലെര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തും. മമ്മൂട്ടിയുടെത് അതിഥി വേഷം ആണെങ്കിലും കഥയില്‍ പ്രാധാന്യമുള്ളതാണെന്നാണ് കേള്‍ക്കുന്നത്.
 
 തുടര്‍ന്ന് ദിലീപ് നായകനായ തങ്കമണിയാണ് പ്രദര്‍ശനത്തിന് എത്തുന്നത്.രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 19ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം സിനിമ ലോകം കാത്തിരിക്കുന്ന റിലീസ് ഇതിനുശേഷം ഉണ്ടാകും.മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനാണ് പിന്നീട് പ്രദര്‍ശനത്തിന് എത്തുന്നത്.ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ഈ ചിത്രം ജനുവരി 25 നാണ് ആഗോള റിലീസായി എത്തുക.
 
രജനികാന്ത്, ധനുഷ്, ശിവകാര്‍ത്തികേയന്‍, മഹേഷ് ബാബു, വെങ്കിടേഷ്, ഹൃതിക് റോഷന്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും 2024 ജനുവരിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍