റഷ്യൻ ലോകകപ്പിൽ താരമായി വീണ്ടും റൊണാൾഡോ. നാലാം മിനിറ്റിൽ റൊണാൾഡോ നേടിയ ഹെഡർ ഗോളിൽ പോർച്ചുഗൽ മൊറോക്കോയെ മറികടന്നു (1-0). ശേഷം മൊറോക്കോ പൊരുതിയെങ്കിലും വിജയം കണ്ടെത്താനായില്ല. എന്നാൽ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ പോർച്ചുഗലിന്റെ താരം റൊണാൾഡോ ഗോൾ സ്‌കോറിൽ നിലവിൽ ഒന്നാമനാണ്.
ദേശീയ ടീമിനുവേണ്ടി 85മത് ഗോൾ കുറിച്ചതോടെ താരം ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടിയ താരങ്ങളിൽ യൂറോപ്പിൽ ഒന്നാമതെത്തി. ഹംഗറി താരമായ ഫെറങ്ക് പുസ്‌കാസിനെയാണ് റൊണാൾഡോ മറികടന്നത്. നാല് പോയിന്റോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ ഇടം നേടിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളിലും തോറ്റ മൊറോക്കോ പുറത്താകുകയും ചെയ്‌തു.
ഇന്നലെ നടന്ന മത്സരത്തിൽ, പോർച്ചുഗൽ എന്നാൽ റൊണാൾഡോ ആണെന്നത് ഊട്ടിയുറപ്പിക്കുകയാണ് ചെയ്‌തത്. ക്രിസ്‌റ്റ്യാനോയെ തടയാൻ മൊറോക്കോയുടെ കോച്ച് മധ്യനിരയ്‌ക്കും ഇടയില്ല് രണ്ട് മിഡ്‌ഫീൽഡറെമാരെ ഇട്ടുകൊടുത്തെങ്കിലും താരം തോൽക്കാൻ തയ്യാറായിരുന്നുല്ല. ഗോൾ വന്നതോടെ മൊറോക്കോയുടെ കളി മാറുകയും ചെയ്‌തു. ക്രിസ്‌റ്റ്യാനോയെ തടയുക എന്നത് അവർക്ക് സാധ്യമല്ലായിരുന്നു.