രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിരോധിച്ചതിനെരെ പ്രതിഷേധം ഇപ്പോളും ശക്തമായിതന്നെ തുടരുകയാണ്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനായി വില്‍ക്കരുതെന്ന നിര്‍ദേശമാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചത്. കന്നുകാലികളെ ബലി നൽകുന്നതിനും വിലക്കേർപ്പെടുത്തി. സമ്പൂര്‍ണ്ണ ഗോവധ നിരോധനത്തിന്റെ ഭാഗമായാണിത്.
പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആക്ട് 1960 പ്രകാരമാണ് ഇതിനുള്ള വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയത്. കന്നുകാലികളെ വിൽക്കുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിപണന കേന്ദ്രങ്ങളിൽ നിന്നു കന്നുകാലികളെ വാങ്ങുമ്പോൾ കശാപ്പ് ചെയ്യില്ലെന്ന് ഉറപ്പുനൽകനമെന്നും കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം വിൽപ്പനയെന്നും ഉറപ്പുവരുത്തേണ്ടതുമുണ്ട്.
ആറുമാസത്തിനകം ഈ കന്നുകാലികളെ മറിച്ചുവിൽക്കാൻ പാടില്ലെന്നും തീരെ പ്രായം കുറഞ്ഞതോ
ആരോഗ്യമില്ലാത്തതോ ആയ കാലികളെ വിൽക്കാൻ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കന്നുകാലികളുടെ അന്തർ സംസ്ഥാന വിപണനവും നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകാൻ പെർമിറ്റ് ആവശ്യമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.