നാളെ മുസ്‌ലിം ഏകോപന സമിതിയുടെ ഹർത്താൽ

Webdunia
തിങ്കള്‍, 29 മെയ് 2017 (15:32 IST)
ഇസ്‌ലാം മ​തം സ്വീ​ക​രി​ച്ച യു​വ​തി​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എറണാകുളം ജില്ലയിൽ നാളെ മുസ്‌ലിം ഏകോപന സമിതിയുടെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

നിർബന്ധിത മതപരിവർത്തനമെന്നാരോപിച്ചു വിവാഹം റദ്ദു ചെയ്തതിൽ പ്രതിഷേധിച്ച് സമിതി നടത്തിയ ഹൈക്കോടതി മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്‌ച ഹർത്താൽ.

കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹമാണ് കോടതി അസാധുവാക്കിയത്. അ​ഖി​ല എ​ന്ന ഹാ​ദി​യ​യു​ടെ പി​താ​വ്​
ന​ൽ​കി​യ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര്‍ജി​യി​ൽ കോ​ട​തി അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ്​ മാ​ർ​ച്ച് നടത്തിയത്.

ഇന്ന് നടന്ന മാ​ര്‍​ച്ച് അക്രമാസക്തമായതോടെ അ​ക്ര​മ​ത്തി​ലും പൊ​ലീ​സ് ന​ട​പ​ടി​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രു​ക്കേ​റ്റിരുന്നു. ആയിരത്തോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു.
Next Article