വിദേശത്തുള്ള രാഹുല്‍ ഗാന്ധി മടങ്ങിവരാത്തതെന്ത്? - കോണ്‍ഗ്രസ് ആശങ്കയില്‍ !

വസന്ത് എന്‍ ശങ്കര്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (21:34 IST)
രാഹുല്‍ ഗാന്ധി സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുമോ? കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ അങ്ങനെയൊരു പേടിയുണ്ട്. കാരണം, കഴിഞ്ഞ കുറച്ചുനാളായി രാഹുല്‍ വിദേശത്താണ്. ഏറ്റവും അത്യാവശ്യം പങ്കെടുക്കേണ്ട മീറ്റിംഗുകളില്‍ പോലും പങ്കെടുക്കാതെയാണ് രാഹുല്‍ മാറിനില്‍ക്കുന്നത്. പതിയെപ്പതിയെ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍‌മാറാന്‍ രാഹുല്‍ തീരുമാനമെടുത്തോയെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
 
അധ്യക്ഷപദവി ഒഴിഞ്ഞ ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധി അത്ര സജീവമായിരുന്നില്ല. അതിനിടെയാണ് വിദേശത്തേക്കുപോയത്. കെ എം മാണിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാഹുല്‍ ഗാന്ധി പാലായില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമെന്ന് കോണ്‍ഗ്രസ് ഉറച്ചുവിശ്വസിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 
 
രണ്ടാഴ്ചയ്ക്കുള്ളില്‍ വയനാട്ടില്‍ എത്തുമെന്ന് നേതാക്കളെ അറിയിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സംയോജകരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തിലും രാഹുല്‍ പങ്കെടുത്തില്ല. 
 
തെരഞ്ഞെടുപ്പുതോല്‍‌വിയില്‍ മനസുമടുത്ത രാഹുല്‍ ഗാന്ധി രാഷ്ട്രീയം വേണ്ടെന്നുവച്ചേക്കുമോയെന്ന ആശങ്ക പോലും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം ശക്തമായി രാഹുല്‍ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article