കൊച്ചിയിൽ സിനിമാ സീരിയൽ താരങ്ങളെ മറയാക്കി പുതിയ അധോലോകം ഒരുങ്ങുന്നു ?

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (13:07 IST)
കേരളത്തിന്റെ വ്യവസായ നഗരം എന്നാണ് കൊച്ചി അറിയപ്പെടുന്നത്. ഓരോ ദിവസവും കൊച്ചി വളർന്നുകൊണ്ടിരിക്കുകയാണ്. സാമ്പതികകമായും വ്യാവസായികമായും മാത്രമല്ല കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കൊച്ചി വളരുകയാണ് എന്നതാണ് ആശങ്കാജനകം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ നഗരമാണ് കൊച്ചി. തീരനഗരമായതിനാൽ ഏതു തരം കുറ്റകൃത്യങ്ങൾക്കും ഉതകുന്ന മണ്ണാണ് കൊച്ചിയുടേത്. സിനിമാ സീരിയൽ താരങ്ങളുടെ മറപറ്റി കൊച്ചിയിൽ ഒരു പുതിയ അധോലോകം രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്  അടുത്തിടെ ഉണ്ടായ ചില സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 
 
പട്ടാപ്പകൽ ഒരു സ്ഥാപനത്തിന്റെ നേരെ കൊച്ചിയിൽ വെടിവെപ്പുണ്ടായിരിക്കുന്നു. അക്രമത്തിന് മുമബൈ അധോലോകവുമായി ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. വെടിവെപ്പുണ്ടായതാവട്ടെ സിനിമാ താരം ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ. 25 കോടി നൽകണമെന്ന് ആവശ്യപ്പെട്ടത് നിരസിച്ചതിന് പിന്നാലെയാണ് തന്റെ ബ്യൂട്ടീപാർലറിന് നേരെ വെടിവെപ്പുണ്ടായത് എന്ന് ലീന തന്നെ വെളിപ്പെടുത്തി. മുംബൈ അഷോലോക നേതാവ് രവി പൂജാരയുടെ പേരിലാണ് സന്ദേശം ലഭിച്ചത് എന്നും ലീന തന്നെ വെളിപ്പെടുത്തി.
 
ഇവിടെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യമുണ്ട്. രവി പൂജാര എന്തിന് ലീന മരിയ പൊളീനോട് പണം ആവശ്യപ്പെടണം ? ലീന മരിയ പോളും രവി പുജാരയും തമ്മിൽ എന്താണ് ബന്ധം ? ലിന മരിയാ പോലീന്റെ കാര്യത്തിൽ ഈ ചോദ്യം ഒരൽപം സംശയത്തോടുകൂടി തന്നെ ഉയരും. കാരണം സാമ്പത്തിക തട്ടിപ്പ് കേസുകളിൽ നേരത്തെ തന്നെ താരം പ്രതിയാണ്. രാജ്യത്ത് നടക്കുന്ന ഹവാല ഡീലിംഗുകളുമായി ചേർത്ത് ലീന മരിയാ പോളിന്റെ പേര് പലതവണ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
 
നേരത്തെ ചെന്നൈ പൊലീസ് താരത്തെ തട്ടിപ്പ് കേസിൽ പിടി കൂടിയപ്പോൾ കോടികൾ വിലമതിക്കുന്ന 9 ആഡംബര കാറുകളാണ് താരത്തിൽനിന്നും പിടിച്ചെടുത്തത്. താരം പക്ഷേ സഞ്ചരിച്ചിരുന്നതാകട്ടെ മാരുതി 800ലും. വിരലിൽ എണ്ണാവുന്ന അത്ര സിനിമകളിൽ മാത്രമാണ് ലീന അഭിനയിച്ചിട്ടുള്ളത്. പക്ഷേ സമ്പാദിച്ചിരിക്കുന്നത് അതിൽ നിന്നു ലഭിക്കുന്നതിനാൽ എത്രയോ മടങ്ങാണ്. നയിക്കുന്നത് അത്യാഡംബര ജീവിതവും. 
 
ഇനി രവി പൂജാര എന്നത് ഭയപ്പെടുത്താൻ ഒരു പേര് മാത്രമായി ഉപയോഗിച്ചതാണെങ്കിൽ പട്ടാപ്പകൽ ആളുകൾ എപ്പോഴും സജീവമായുണ്ടാകുന്ന പനമ്പള്ളി നഗർ പൊലുള്ള ഒരിടത്തുവന്ന് വെടിവെപ്പ് നടത്താൻ പാകത്തിലുള്ള ഒരു സഘം ക്രിമിനലുകൾ കൊച്ചിയിൽ വളർന്നിരിക്കുന്നു എന്നുവേണം കരുതാൻ. 
 
ഈ ഒരു സംഭവം മാത്രലമല്ല. കഴിഞ്ഞ ദിവസം പ്രമുഖ സീരിയൽ നടിയിൽനിന്നും കൊച്ചിയി‌ൽ‌വച്ച് ലോക വ്യാപകമായി നിരോധിച്ച മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന മയക്കുമരുന്ന് പൊലീസ് പിടികൂടി. അശ്വതി ബാബുവെന്ന സിരിയൽ നടിയിൽനിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ഇത്തരത്തിൽ സിനിമ സീരിയൽ രംഗങ്ങളീലെ പ്രമുഖ വ്യക്തികളെ മുൻ‌നിർത്തി അവരുടെ സൌന്ദര്യത്തെയും ജനപ്രീതിയെയും മറയാക്കി കൊച്ചിയിൽ ഒരു അധോലോകം വളരുന്നതിന്റെ സൂചനകൾ നമുക്ക് കാണാനാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article