വാഹനത്തിന്റെ ബുക്കും പേപ്പറും ശരിയല്ലാത്തതിനാലാണ് യുവാവിനെ പൊലീസ് ചോദ്യം ചെയ്തത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്‌പര വിരുദ്ധമായ ഉത്തരങ്ങളാണ് യുവാവ് നൽകിയത്. ഇതോടെയാണ് യുവാവിന്റെ കയ്യിൽനിന്നും ഫോൺ വാങ്ങി പൊലീസ് പരിശോധിച്ചത്. അമ്പതോളം യുവതികളെ ഇയാൾ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പൊലീസ് ഫോണിൽനിന്നും കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലീസ് ഇർകളായ യുവതികളെ ബന്ധപ്പെട്ടു. തങ്ങളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്ന് യുവതികൾ പൊലീസിന് മൊഴി നൽകി. നേരത്തെയും സമാനമായ കേസിൽ പ്രതി പിടിയിലായിട്ടുണ്ടെങ്കിലും മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.