ആകർഷകമായ വിലയിൽ സർഫേസ് ഗോ ടാബുകളുമയി മൈക്രോസോഫ്റ്റ് ഇന്ത്യയിൽ !

ഞായര്‍, 16 ഡിസം‌ബര്‍ 2018 (14:38 IST)
വിൻഡോസ് 10 ഓപ്പറേസിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സർഫേസ് ഗോ ടബുകളെ ഇന്ത്യയിലെത്തിച്ച് മൈക്രോ സോഫ്റ്റ്. 4 ജി ബി റാം 64 ജി ബി സ്റ്റോറേജ്. 8 ജി ബി റാം 128 സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് സർഫേസ് ഗോ ടാബുകൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. 
 
ജൂണിൽ അമേരിക്കയിൽ അവതരിപിച്ച മോഡലിന്റെ വൈ ഫൈ  വകഭേതത്തെയാണ് മൈക്രോസോഫ്റ്റ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഡിസംബർ 28 മുതൽ ടാബുകളുടെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ടിൽ ടാബുകൾക്കായുള്ള അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 1800X1200 പിക്സല്‍ റെസലൂഷനിലുള്ള 10 ഇഞ്ച്​ ഡിസ്​പ്ലേയാണ് ടാബിന് നൽകിയിരിക്കുന്നത്. 
 
8 മെഗാപികസലിന്റെ റിയർ ക്യാമറയും 5 മെഗാപികസൽ ഫ്രണ്ട് ക്യാമറയും ടാബിൽ സജ്ജീകരിച്ചിട്ടുണ്ട്. യു എസ് ബി ടൈപ് സി പോർട്ടാണ് ടാബിലുള്ളത്. എസ് ഡി കാർഡ് ഉപയോഗിച്ച് മെമ്മറി എക്സ്പാൻഡ് ചെയ്യാനാകും. ഒൻപത്  മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും എന്നാണ് മൈക്രോസോഫ്റ്റ് അവകശപ്പെടുന്നത്. 4 ജി ബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റിന് 37,999രൂപയും, 8 ജി ബി റാം 128 സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയുമാണ് വില. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍