‘നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്, ലാലേട്ടൻ സഹിച്ച വേദനയെങ്കിലും ഓർക്കൂ‘: ഒടിയൻ ക്ലാസിക്കെന്ന് മേജർ രവി

ഞായര്‍, 16 ഡിസം‌ബര്‍ 2018 (12:54 IST)
ഓടിയന്റെ ആദ്യ ഷോ പൂർത്തിയായതുമുതൽ തന്നെ ചിത്രം പ്രതിക്ഷക്കൊത്ത് ഉയർന്നില്ല. ഇതിനു വേണ്ടിയായിരുന്നോ ഇത്രയും പ്രമോഷൻ നടത്തിയത് തുടങ്ങി പ്രക്ഷരുടെ ഇടയിൽനിന്നും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇത് സംവിധായകൻ ശ്രികുമാർ മേനോന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഏറ്റവുമധികം പ്രതിഫലിച്ചത്.
 
എന്നാൽ ചിത്രത്തിനെതിരെ ചിലർ മനപ്പുർവമായി പ്രവർത്തിക്കുന്നു എന്നാണ് അണിയപ്രവർത്തകരുടെ വാദം. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ ഇത് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഇതോടെ സിനിമാ രംഗത്തുനിന്നും നിരവധിപേർ ചിത്രത്തിന് സപ്പോർട്ട് നൽകുന്നുണ്ട്.
 
ഇപ്പോഴിതാ ഒരു സിനിമയെ നെഗറ്റിവിറ്റികൊണ്ട് കൊല്ലരുത് എന്ന് വ്യക്തമാക്കി രഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി. ഒടിയൻ ക്ലാസിക് ചിത്രമാണെന്നും. ലാലേട്ടൻ ആ മേക്കോവറിനായി സഹിച്ച വേദനയെങ്കിലും കണക്കിലെടുക്കണമെന്നും മേജർ രവി പറഞ്ഞു അമിതമായ പ്രമോഷനായിരിക്കും പ്രേക്ഷരുടെ നിരാശക്ക് കാരണം എന്നും മേജർ രവി പറയുന്നു. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് മേജർ രവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 
 
ഒടിയന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ പ്രേക്ഷക്രിലേക്ക് എത്തിക്കുന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്‍. ലാല്‍ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. അമിതമായ പ്രൊമോഷന്‍ പ്രേക്ഷകരെ അവരുടെ ഭാവനയുടെ കൊടുമുടിയിലെത്തിച്ചു. അതായിരിക്കാം ചില ആരാധകരെ നിരാശപ്പെടുത്തിയത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദന എങ്കിലും ഓര്‍ക്കുക. എല്ലാ വിജയങ്ങളും നേരുന്നു. ഇതൊരു ക്ലാസ് ചിത്രമാണ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍