ടെൻഷനെ കണ്ടം വഴി ഓടിക്കാം, ഒന്ന് ശ്രദ്ധിച്ചാൽ മതി !

ഞായര്‍, 16 ഡിസം‌ബര്‍ 2018 (15:31 IST)
ഇന്ന് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്ട്രസ്. ഇതിനെ അകറ്റാനുള്ള മാർഗം തേടലാണ് ഇപ്പോൾ മനുഷ്യന്റെ ജീവിതം എന്നു പറയാം. ജോലിയിലും ജീവിത സാഹചര്യങ്ങളിലും ഒക്കെ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ, ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് നമ്മൾ തന്നെ ചിന്തിച്ചാൽ അകറ്റാവുന്നതേയുള്ളു ടെൻഷനെയും സ്ട്രെസിനെയുമെല്ലാം.
 
സ്ട്രസിനെയും ടെൻഷനെയും അകറ്റാനായി നമ്മൾ തയ്യാറാകണം എന്നതാണ് പ്രധാന കാര്യം. എന്തുകൊണ്ടാണ് ടെൻഷൻ ഉണ്ടാകുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞാൽ വേഗത്തിൽ തന്നെ ഇതിനെ നിയന്ത്രിക്കാനാകും.
 
ജോലിയിടങ്ങളാണ് ആളുകളുടെ 90 ശതമാനം മാനസിക സമ്മർദ്ദങ്ങൾക്കും കാരണം. ജോലി ചെയ്യവെ ഇടക്കിടെ ദീർഘനിശ്വാസങ്ങൾ എടുക്കുന്നത് മനസ് ശാന്തമാകാൻ സഹായിക്കും. വല്ലാതെ ടെൻഷൻ അലട്ടുകയാണെങ്കിൽ ജോലി സ്ഥലത്തുവച്ചു തന്നെ പ്രാ‍ണയാമം ചെയ്യുക.
 
പലതരത്തിലുള്ള പ്രാണായാമം ഉണ്ട്. എങ്കിലും അനലോം വിലോം എന്ന് അറിയപ്പെടുന്ന പ്രണയാമം ചെയ്യുന്നത് നല്ലതാണ് പെരുവിരല്‍കൊണ്ട് മൂക്കിന്റെ വലത്തെ ദ്വാരം അടച്ച്‌ ഇടത്തെ മൂക്കിലൂടെ സാവധാനം ശ്വാസമെടുക്കുക ശേഷം വലർത്തേ ദ്വാരത്തിലൂടെ പുറത്തേക്ക് വിടുക. ഇതുപോലെ വിപരീതമായും ചെയ്യുക. രക്തസമ്മർദ്ദം കുറക്കുന്നതിനും മനസ് ശാന്തമാകുന്നതിനും ഇത് സഹായിക്കും.
 
മടുപ്പ് മനസിൽ തങ്ങാൻ അനുവദിക്കരുത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും പൂർണമായി വിശ്രമിക്കാനോ യാത്രകൾ ചെയ്യാനോ മാറ്റിവക്കണം. മനസിനെ പുതുമയുള്ളതക്കിമാറ്റാൻ യാത്രയേക്കാൾ വലിയ ഒരു ഔഷധമില്ല. പാട്ടുകേൾക്കുന്നതും ടെൻഷനും സ്ട്രസും അകറ്റുന്നതിന് സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍