വിവാഹ സൽക്കാരത്തിൽ നിന്നും പുറത്താക്കിയതിന് പ്രതികാരം, തിരികെയെത്തി നവവരനെ അടിച്ചുകൊന്നു

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2019 (14:43 IST)
കാലിഫോർണിയ: വിവാഹ ദിവസം തന്നെ നവവരൻ ക്രൂരമായി കൊല ചെയ്യപ്പെട്ടു.  കാലിഫോർണിയയിലെ ചിനോയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. മുപ്പതുകാരനായ ജോയ് മെൽഗോസയാണ് വിവാഹിതനായി മണിക്കൂറുകൾക്ക് ശേഷം കൊല്ലട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
വിവാഹ സൽക്കാരത്തിനിടെ പരിപാടിയിലേക്ക് അതിക്രമിച്ച് കയറിയ രണ്ട് പേരുമായി ജോയ് തർക്കത്തിലേർപ്പെടുകയും പിന്നീട് ഇവരെ ഇറക്കി വിടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് പ്രതികൾ തിരികെ എത്തി ജോയ്‌യെ കൊലപ്പെടുത്തിയത്. വിവാഹ സൽക്കാരത്തിന് ശേഷം മടങ്ങിയെത്തിയ പ്രതികളുമായി ജോയ് വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടയിൽ പ്രതികൾ ഇരുവരും ചേർന്ന് ജോയ്‌യെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
ജോയ്‌യുടെ സഹോദരൻ ആൻഡി വെലസ്ക്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഇരുവരും ജോയ്‌യുമായി വാഗ്വദത്തിൽ ഏർപ്പെടുന്നത് പ്രദേശത്തുള്ള പലരും കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആൻഡി പൊലീസിൽ മൊഴി നൽകിയത്. സഹോദരനെ പ്രതികൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആൻഡി മൊഴി നൽകിയിരിക്കുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടില്ല.   

അനുബന്ധ വാര്‍ത്തകള്‍

Next Article