2019ൽ ഉണ്ടായ പ്രധാന അംഭവ വികാസങ്ങളിൽ ഒന്നാണ് ഉള്ളിയുടെ വില വർധനവ്. ഇപ്പോഴും ഉള്ളിയുടെ വില നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഉള്ളി വില ഇപ്പോഴും നൂറു രൂപക്ക് മുകളിൽ തുടരുന്നത് സാധാരണക്കാരനെ ഏറെ ബുദ്ധി മുട്ടിലാക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ ഉള്ളിയുടെ വില 180 രൂപക്ക് മുകളിൽ വരെ എത്തി. ഇതോട ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലായി.
ആന്ധ്രാ പ്രദേശിലെ റായ് ബസാറിൽ ന്യായ വിലക്ക് ഉള്ളി വാങ്ങാനായി ക്യൂവിൽ നിന്ന വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. ഉള്ളി വില ക്രാമാതീതമായി വർധിച്ചതോടെ ഉള്ളി മോഷണവും വർധിച്ചു. 'താൻ അധികം ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാറില്ല' എന്നായിരുന്നു ഉള്ളിയുടെ വില വർധനവിനെ കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി നിർമലാ സീതാരാമന്റെ മറുപടി.