2019 ഇന്ത്യൻ വാഹന വിപണിയിൽ ഏൽപ്പിച്ചത് കനത്ത ആഘാതം, മാന്ദ്യത്തിലും നേട്ടം കൊയ്ത് അരങ്ങേറ്റ കമ്പനികൾ

ബുധന്‍, 18 ഡിസം‌ബര്‍ 2019 (20:40 IST)
2019 തുടക്കം മുതൽ ഇന്ത്യൻ വാഹന വിപണി നേരിട്ടത് വാലിയ തിരിച്ചടിയാണ് ഇന്ത്യയിലെ എല്ലാ വാഹന നിർമ്മാതാക്കളെയും ഇത് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. യാത്ര വാഹനങ്ങ:ളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞതോടെ ഇൻഡസ്ട്രിയെ മൊത്തത്തിൽ തന്നെ മാന്ദ്യം ബാധിച്ചും രണ്ട് പതിറ്റാണ്ടിനിടയിൽ നേരിട്ട ഏറ്റവും വലിയ മാന്ദ്യമാണ് ഇന്ത്യൻ വാഹന വിപണി 2019ൽ നേരിട്ടത്.
 
30 ശതമാനത്തിന് മുകളിലാണ് യാത്ര വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞത്. കൊമേഴ്ഷ്യൽ വാഹനങ്ങളുടെ വിൽപ്പനയിൽ 25 ശതമാനം കുറവുണ്ടായി. ഉഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 16 ശതമാനം കുറഞ്ഞു. ഇതോടെ വാഹനങ്ങളുടെ നിർമ്മാണം കുറക്കാൻ കമ്പനികൾ നിർബന്ധിതരായി. 2.30 ലക്ഷം പേർക്കാണ് ഈ കാലയളവിൽ ജോലി നഷ്ടമായത്. 300ഓളം ഡീലർഷിപ്പുകൾ നഷ്ടം താങ്ങാനാവാതെ അടച്ചുപൂട്ടി.  
 
മാന്ദ്യത്തിൽ നിന്നും നവംബർ മാസത്തോടെയാണ് ഇന്ത്യൻ വാഹന വിപണി പതുക്കെ കരകയറാൻ തുടങ്ങിയത്. വാഹനങ്ങളുടെ വിൽപ്പന ഉയരാൻ തുടങ്ങിയതോടെ മാരുതി സുസൂക്കി ഉൾപ്പടെയുള്ള കമ്പനികൾ വാനഹങ്ങളുടെ നിർമ്മാണം ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. നിരവധി പുതിയ വാഹന കമ്പനികൾ ഇന്ത്യൻ വാഹന വിപണിയിലേക്ക് വരവറിയിച്ചു എന്നതാണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം.
 
ഹ്യൂണ്ടായ്‌യുടെ ഉപ ബ്രാൻഡായ കിയ, ഐക്കോണിക് ബ്രിട്ടീഷ് ബ്രാൻഡ് എംജി എന്നിവർ തങ്ങളുടെ ആദ്യ വാഹനങ്ങളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മാന്ദ്യത്തിലും ഈ വാഹനങ്ങൾ മികച്ച പ്രതികരണം സ്വന്തമാക്കി. കിയയുടെ സെൽടോസ് അണ് നിലയിൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്‌യുവി. യൂട്ടി വാഹനങ്ങളോടാന് കാർ വിപണിയിൽ മികച്ച നേട്ടം സ്വന്തമാക്കിയത്. ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്താൻ തുടങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍