ആറ് വയസുകാരിയെ അയല്‍‌വാസി ബലാത്സംഗം ചെയ്‌തു; പ്രതി ഒളിവില്‍

മെര്‍ലിന്‍ സാമുവല്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (20:28 IST)
ആറ് വയസുകാരിയെ അയല്‍‌വാസി തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.

വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ എടുത്തു കൊണ്ടുപോയ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്‌തു. ഇതിനിടെ കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ പ്രതി രക്ഷപ്പെട്ടു. കുട്ടിയെ കാണാതിരുന്നതോടെ മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതി രക്ഷപ്പെടുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article