ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ല; 20 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ അമ്മ കുളത്തിലെറിഞ്ഞു കൊന്നു
ഭര്‍ത്താവുമായി വഴക്കിട്ട് യുവതി 20 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ കുളത്തിലെറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ശിഖോര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്‌ചയാണ് സംഭവം. കൊലപാതകത്തില്‍ ഭാര്യ നസ്‌മയെയും ഭര്‍ത്താവ് വസീമിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
വസീം ജോലിക്ക് പോകാത്തതില്‍ നസ്‌മ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസം വീണ്ടും തര്‍ക്കമുണ്ടാകുകയും രണ്ട് പെണ്‍കുട്ടികളെയും യുവതി കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്‌തു.
കൊലപാതക വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടികളെ ആരോ തട്ടികൊണ്ടുപോയെന്ന് നസ്‌മ സമീപവാസികളെ അറിയിച്ചു. ഭര്‍ത്താവിനൊപ്പം ശിഖോര പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നസ്‌മ വ്യത്യസ്ഥ്അമായ മൊഴി നല്‍കി. ഒടുവില്‍ ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്‌തു. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചെളിയില്‍ പുതഞ്ഞ നിലയിലാണ് കുട്ടികളുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തത്.